സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിനെത്തിച്ച് മഹേഷ് ബാബു: നന്മയ്ക്ക് കൈയ്യടിച്ച് തെലുങ്ക് സിനിമ ലോകം

ആന്ധ്രപ്രദേശ്: സ്വന്തം ഗ്രാമത്തിലെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്ത് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കുമായാണ് വാക്‌സിന്‍ നല്‍കിയത്. ആന്ധ്ര ഹോസ്പിറ്റല്‍സുമായി ചേര്‍ന്നാണ് വാക്‌സിന്‍ വിതരണം നടപ്പിക്കിയത്.

ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിലൂടെയാണ് ഗ്രാമവാസികള്‍ക്ക് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയത്. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചത്. ഗ്രാമവാസികള്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത നന്ദി പറഞ്ഞു.

ഗ്രാമത്തിലെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് മഹേഷ് ബാബു കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് മഹേഷ് ബാബു നടപ്പാക്കിയത്. താരത്തിന്റെ അച്ഛനും നടനും സംവിധായകനുമായ കൃഷ്ണയുടെ ജന്മസ്ഥലമാണ് ബുറിപലേം.

2015 ല്‍ ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു. ഗ്രാമത്തിന് വേണ്ടി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്‍ ഇവിടെ നടപ്പാക്കിയത്. ഗ്രാമത്തില്‍ സ്‌കൂള്‍ നിര്‍മ്മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനം താരം ചെയ്തിട്ടുണ്ട്. അതേസമയം വാക്‌സിന്‍ ലഭ്യമാക്കിയ താരത്തിന്റെ നന്മയ്ക്ക് കൈയ്യടിക്കുകയാണ് തെലുങ്ക് സിനിമ ലോകം.

Exit mobile version