ഒടുവില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കങ്കണയ്ക്ക് എതിരെ തിരിഞ്ഞു; ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചു

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. മമതാ ബാനര്‍ജിയെ കൊല്ലണമെന്ന ട്വിറ്റിന് പിന്നാലെയാണ് നടപടി. ബിജെപി പ്രവര്‍ത്തകരുടെ മാസ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായിട്ടാണ് അക്കൗണ്ട് പൂട്ടിയത്.

ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം. ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടക്കേ സാധിക്കൂ. മോഡിജീ, രണ്ടായിരത്തിന്റെ തുടക്കത്തില്‍ ചെയ്ത പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കൂ -എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

നടിയുടെ ട്വീറ്റിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ തന്നെ കങ്കണയ്ക്ക് എതിരെ വന്നിരുന്നു. മോഡിയെ ഗുണ്ടയെന്ന് വിളിച്ചതും ഗുജറാത്ത് കലാപം നടത്തിയത് മോഡി ആണെന്ന് ശരിവയ്ക്കുന്നതുമായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ മാസ്സ് റിപ്പോര്‍ട്ടിങ് നടത്തി അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.

Exit mobile version