വീണ്ടും ഓസ്‌കാറിൽ തിളങ്ങി ഏഷ്യ; മികച്ചസംവിധായിക ക്ലൂയി ചാവോ, സഹനടി യൂ യുൻ ജുങ്; സഹനടൻ ഡാനിയേൽ കലൂയ

ലോസ് ആഞ്ജലസ്: സിനിമാ ആരാധകരെ ആവേശത്തിലാക്കി തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാർഡ് പ്രഖ്യാപനം തുടരുന്നു. നൊമാഡ് ലാൻഡ് എന്ന ചിത്രം സംവിധാനം ചെയ്ത ക്ലൂയി ചാവോയാണ് മികച്ച സംവിധായിക. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വംശജയുമാണ് ചൈനക്കാരിയായ ക്ലൂയി ചാവോ. മികച്ച സഹനടിയായി മിനാരി എന്ന ചിത്രത്തിലെ പ്രകടനത്തിന് ഏഷ്യൻ വംശജ യൂ യുൻ ജുങിനെ തെരഞ്ഞെടുത്തു. ഇതോടെ കഴിഞ്ഞതവണ പാരസൈറ്റ് ചരിത്രം കുറിച്ചതിന്പിന്നാലെ ഇത്തവണയും ഏഷ്യ ഓസ്‌കാർ പുരസ്‌കാരവേദിയിൽ തിളങ്ങിയത് ശ്രദ്ധേയമായി.

ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയൽ കലൂയ ആണ് മികച്ച സഹനടനാൻ. മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്‌കാരം പ്രോമിസിങ് യങ് വുമണിന്റെ രചന നിർവഹച്ച എമറാൾഡ് ഫെന്നലും മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്ടണും ഫ്‌ളോറിയൻ സെല്ലറും നേടി.

അതേസമയം, ഓസ്‌കാർ പുരസ്‌കാരത്തിന്റെ അവസാന ലിസ്റ്റിൽ ഇന്ത്യൻ സാന്നിധ്യമൊന്നുമില്ല. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന ജല്ലിക്കെട്ട് ചിത്രം അന്തിമ പുരസ്‌കാര പരിഗണനാ പട്ടികയിൽ ഉണ്ടായിരുന്നില്ല. പിന്നീട് തമിഴ് ചിത്രം സൂരറൈ പോട്ര് ജൂറിക്ക് മുൻപാകെ പ്രദർശിപ്പിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല.

ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക്ക് മെശായ (മിശിഹ), മാങ്ക്, മിനാരി, നൊമാഡ്‌ലാൻഡ്, പ്രൊമിസിങ് യങ് വുമൺ, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ ഓഫ് ദി ഷിക്കാഗോ എന്നിവയാണ് മികച്ച ചിത്രത്തിനായി മാറ്റുരയ്ക്കുന്നത്.

റിയാസ് അഹമ്മദ്, ചാഡ്‌വിക് ബോസ്മാൻ, ആന്തണി ഹോപ്കിൻസ്, ഗാരി ഓൾഡ്മാൻ, സ്റ്റീവൻ യ്യൂൻ എന്നിവർ മികച്ച നടന്മരാകാനും വയോല ഡേവിസ്, ആൻഡ്ര ഡേ, വനേസ കിർബി, ഫ്രാൻസിസ് മക്‌ഡോർമാൻഡ്, കരി മള്ളിഗൻ എന്നിവർ മികച്ച നടിക്കുമുള്ള പുരസകാരങ്ങൾക്കുവേണ്ടി രംഗത്തുണ്ട്.

Exit mobile version