വമ്പന്‍ പരസ്യവും പബ്ലിസിറ്റിയുമാണ് തിരിച്ചടിയായത്; 2.0 കൈയ്യടിച്ച് പാസാക്കിയ നമ്മള്‍ ഒടിയനെ പരിഹസിച്ച് തഴരുതെന്ന് നീരജ് മാധവ്

neeraj madhav fb post about odiyan

ഇന്നലെ തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ചിത്രത്തെ പിന്തുണച്ച് യുവതാരം നീരജ് മാധവ്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഒടിയന്‍ സിനിമ കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്നും നീരജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്രമാത്രം ഡിഗ്രേഡ് ചെയ്യാന്‍ മാത്രമുള്ള കുഴപ്പങ്ങള്‍ സിനിമയില്‍ ഇല്ലെന്നും റിലീസിന് മുന്നേ, ഇതുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിയായതെന്നും നീരജ് ഫേസ്ബുക്കില്‍ കുറിച്ചു.

2.0 എന്ന ബ്രഹ്മാണ്ട തമിഴ് പടത്തെ പൂര്‍ണ സംത്രിപ്തിയോടെയല്ലെങ്കിലും കയ്യടിച്ച് പാസാക്കിയ നമ്മള്‍ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റില്‍ മലയാളത്തില്‍ നമ്മുടെ സ്വന്തം ലാലെട്ടനെ മുന്‍നിര്‍ത്തിയുള്ള ഈ ശ്രമത്തെ തീര്‍ത്തും പരിഹസിച്ച് തഴയരുതെന്നും താരം കുറിപ്പില്‍ പറയുന്നു.

നീരജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒടിയൻ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, ഇത്രയ്ക്കു degrade ചെയ്യാൻ മാത്രമുള്ള ‌കുഴപ്പങ്ങൾ ഞാനതിൽ കാണുന്നില്ല. ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്‌ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പൻ പ്രതീക്ഷയില്ലാതെയാണ് നമ്മൾ കാണാൻ പോയത് എന്നോർക്കണം. തെറ്റായ മുനവിധിയോടെ സിനിമ കാണാൻ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. aggressive ആയി പ്രൊമോട്ട് ചെയ്തതിനാൽ വലിയ പ്രതീക്ഷകൾ ഉടലെടുത്തു. പക്ഷെ നമ്മുടെ പ്രതീക്ഷക്കൊത്തു ഉയർന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയോട്ടിക്കുന്നത് ശെരിയാണോ എന്ന് നമ്മൾ പുനഃപരിശോധക്കണം.
ലാലേട്ടനടക്കമുള്ള entire cast & crew ന്റെ രണ്ടു വർഷത്തെ പ്രയത്നം, പ്രശംസയർഹിക്കുന്ന production design, art work & BGM. സാമന്യം നന്നായി execute ചെയ്തിട്ടുള്ള CG & fight രംഗങ്ങൾ. 2.0 എന്ന ബ്രഹ്മാണ്ട തമിഴ്‌ പടത്തെ പൂർണ സംത്രിപ്തിയോടെയല്ലെങ്കിലും കയ്യടിച്ച്‌ പാസാക്കിയ നമ്മൾ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റിൽ മലയാളത്തിൽ നമ്മുടെ സ്വന്തം ലാലെട്ടനെ മുൻനിർത്തിയുള്ള ഈ ശ്രമത്തെ തീർത്തും പരിഹസിച്ച്‌ തഴയരുത്‌.
സിനിമ നടൻ എന്നതിലുപരി ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എനിക്ക് തോന്നിയ ഒരു കാര്യം പങ്ക് വെച്ചു എന്ന് മാത്രം, ഇനി ഇതിന് എന്നെയും എടുത്തു ഉടുക്കരുത് എന്ന് ഒരപേക്ഷയുണ്ട്. 🙏🏼

Exit mobile version