‘മരക്കാര്‍’ മികച്ച ചിത്രം; കങ്കണ നടി, നടനുള്ള പുരസ്‌കാരം പങ്കിട്ട് ധനുഷും മനോജ് വാജ്‌പെയിയും; അവാര്‍ഡുകള്‍ വാരിക്കൂട്ടി മരക്കാര്‍

NATIONAL FILM AWARDS | bignewslive

ന്യൂഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മലയാള ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ആണ് മികച്ച ചിത്രം.മികച്ച നടനുള്ള പുരസ്‌കാരം രണ്ടുപേര്‍ക്കാണ്. തമിഴ് ചിത്രം ‘അസുരനി’ലെ പ്രകടനത്തിന് ധനുഷും ഭോസ്ലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മനോജ് വാജ്‌പെയിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണൗത്തിനാണ്. മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മലയാള ചിത്രം ഹെലന്‍ ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ ആണ് മികച്ച നവാഗത സംവിധായകന്‍.

ചലച്ചിത്ര സൗഹൃദ സംസ്ഥാനം- സിക്കിം

ഫീച്ചര്‍ വിഭാഗം

പ്രത്യേക പരാമര്‍ശം- മലയാളചിത്രം ബിരിയാണി (സംവിധാനം സജിന്‍ ബാബു)
മികച്ച പണിയ ചിത്രം- കെഞ്ചിറ, സംവിധാനം മനോജ് കാന
തമിഴ് ചിത്രം- അസുരന്‍
മികച്ച മലയാളം ചിത്രം- കള്ളനോട്ടം, സംവിധാനം രാഹുല്‍ രജി നായര്‍
സ്‌പെഷല്‍ എഫ്ക്‌സ്- സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ (ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം)
വരികള്‍ : പ്രഭാ വര്‍മ (കോളാമ്പി)
വസ്ത്രാലങ്കാരം: സുജിത് സുധാകരന്‍, വി സായ് (മരക്കാര്‍ അറബിക്കടലിന്റെ സിംഹം)
ശബ്ദസംവിധാനം- റസൂല്‍ പൂക്കുട്ടി (മരക്കാര് അറബിക്കടലിന്റെ സിംഹം)
മികച്ച ഛായാഗ്രഹണം -ജല്ലിക്കെട്ട്

കഥേതര വിഭാഗം (നോണ്‍ ഫീച്ചര്‍)

വോയ്‌സ് ഓവര്‍- സര്‍ ഡേവിഡ് ആറ്റന്‍ബറോ (വൈല്‍ഡ് കര്‍ണാടക)
സംഗീത സംവിധാനം- ബിഷഖ്‌ജ്യോതി (ക്രാന്തി ദര്ശി ഗുരുജി/എഹെഡ് ഓഫ് ടൈംസ്)
എഡിറ്റിംഗ്- അര്‍ജുന്‍ ഗൗരിസരിയ (ഷട്ട് അപ്പ് സോന)
ഓഡിയോഗ്രഫി- ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ (രാധ)
ഓണ്‍ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്- സപ്തര്‍ഷി സര്‍ക്കാര്‍ (രഹസ്)
ഛായാഗ്രഹണം- സവിത സിംഗ് (സോന്‍സി)
സംവിധാനം- സുധാന്ഷു സരിയ (നോക്ക് നോക്ക് നോക്ക്)

കുടുംബമൂല്യത്തെക്കുറിച്ചുള്ള ചിത്രം- ഒരു പാതിരാ സ്വപ്നം പോലെ (സംവിധാനം: ശരണ് വേണുഗോപാല്‍)
ഷോര്‍ട്ട് ഫിക്ഷന്‍- കസ്റ്റഡി (സംവിധാനം: അംബിക പണ്ഡിറ്റ്)
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്- സ്‌മോള്‍ സ്‌കെയില്‍ സൊസൈറ്റീസ് (സംവിധാനം: വിപിന്‍ വിജയ്)
അനിമേഷന്‍ ചിത്രം- രാധ (സംവിധാനം: ബിമല്‍ പൊഡ്ഡാര്‍)
അന്വേഷണാത്മക ചിത്രം- ജക്കല്‍ (മറാത്തി), സംവിധാനം: വിവേക് വാഗ്
എക്‌സ്‌പ്ലൊറേഷന്‍ ചിത്രം- വൈല്‍ഡ് കര്‍ണാടക
വിദ്യാഭ്യാസ ചിത്രം- ആപ്പിള്‍സ് ആന്‍ഡ് ഓറഞ്ചസ്
സാമൂഹികപ്രസക്തിയുള്ള ചിത്രം- ഹോലി റൈറ്റ്‌സ്, ലാഡ്‌ലി
പരിസ്ഥിതി ചിത്രം- ദി സ്റ്റോര്‍ക് സേവ്യേഴ്‌സ്
പ്രൊമോഷണല്‍ ചിത്രം- ദി ഷവര്‍
കലാ, സാംസ്‌കാരിക ചിത്രം- ശ്രിക്ഷേത്ര രു സഹിജാത (ഒഡിയ ചിത്രം)

രചനാവിഭാഗം

ചലച്ചിത്ര ഗ്രന്ഥം- എ ഗാന്ധിയന്‍ അഫയര്‍: ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇനി സിനിമ- സഞ്ജയ് സൂരി
നിരൂപണം- സോഹിനി ചതോപാധ്യായ്

Exit mobile version