ആരാണ് പാര്‍വതി..? കെട്ട കാലത്തിന്റെ പ്രതീക്ഷ; കുറിപ്പുമായി ഹരീഷ് പേരടി

Parvathy Thiruvothu | Bignewslive

നടി പാര്‍വതി തിരുവോത്തിനെ പ്രശംസിച്ച് ടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് പ്രശംസ. ആരാണ് പാര്‍വ്വതി? എന്ന് ചോദിച്ചുകൊണ്ട് കുറിച്ച കുറിപ്പില്‍, അതിനുള്ള ഉത്തരവും കൂടി അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.

ധൈര്യമാണ് പാര്‍വ്വതി…സമരമാണ് പാര്‍വ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതി…തിരത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അധ്യാപികയാണ് പാര്‍വ്വതി..അഭിപ്രായ വിത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്‌കാരിക മുഖമാണ് പാര്‍വ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാര്‍വ്വതി..പാര്‍വ്വതി അടിമുടി രാഷ്ട്രീയമാണെന്ന് ഹരീഷ് പേരടി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ആരാണ് പാർവ്വതി?…ധൈര്യമാണ് പാർവ്വതി…സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി…തിരത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്…

Exit mobile version