ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഓസ്‌കാർ പട്ടികയിൽ നിന്നും പുറത്ത്

ഓസ്‌കാറിനായി ഇന്ത്യ ഔദ്യോഗികമായി തെരഞ്ഞെടുത്ത് അയച്ച മലയാള ചിത്രം ജല്ലിക്കെട്ട് ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്. 93ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ സിനിമ പട്ടികയിലേക്കാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ അവസാന സ്‌ക്രീനിങ്ങിൽ പുറത്താവുകയായിരുന്നു.

മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയിൽ ജല്ലിക്കെട്ടില്ല. 93 ചിത്രങ്ങളാണ് പുറത്തായത്. എല്ലാ വിഭാഗത്തിൽ നിന്നുള്ള അക്കാഡമി അംഗങ്ങളാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. 2011ന് ശേഷം ഓസ്‌കാർ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കെട്ട്.

2019ൽ പുറത്തിറങ്ങിയ ജല്ലിക്കെട്ട് വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയ ചിത്രമാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് എസ് ഹരീഷാണ്. ആന്റണി വർഗ്ഗീസ് ചെമ്പൻ വിനോദ്, സാബുമോൻ അബദു സമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകള്‍:

Exit mobile version