ജ്ഞാനം കുറവ്, അത് പറയാനുള്ള പക്വതയും ആയതായി തോന്നുന്നില്ല; രാഷ്ട്രീയത്തെ കുറിച്ച് പ്രയാഗ മാര്‍ട്ടിന്‍

Prayaga Martin | Bignewslive

മലയാളി പ്രേക്ഷക പ്രിയങ്കരിയാണ് നടി പ്രയാഗ മാര്‍ട്ടിന്‍. അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോവുന്ന താരം കൂടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ഇപ്പോള്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.

കേരളത്തില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. മൂന്ന് മുന്നണികളും ഒരു സീറ്റ് നീട്ടി എന്നിരിക്കട്ടെ. ആരെ തെരഞ്ഞെടുക്കും എന്ന് അവതാരകന്‍ ചോദിച്ചു. പിന്നാലെ തന്റെ പൊളിറ്റിക്സ് പുറത്തു പറയാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്ന് താരം പ്രതികരിക്കുന്നു. രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ കുറച്ചു കൂടി ജ്ഞാനമാവാം എന്നാണ് തോന്നുന്നതെന്നും പ്രയാഗ പറയുന്നു

‘മുന്നണിയുടെ മൂന്ന് നിറങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കൂ എന്ന് പറയുമ്പോള്‍ വേണമെങ്കില്‍ എനിക്ക് അതില്‍ ഒരു നിറം തെരഞ്ഞെടുക്കാം. പക്ഷേ എന്തുകൊണ്ട് ബാക്കി രണ്ടെണ്ണം തെരഞ്ഞെടുത്തില്ല എന്നതിനും ഞാന്‍ ഉത്തരം നല്‍കേണ്ടതുണ്ട്. അതിനുകൂടെ മറുപടി പറയാനുള്ള രാഷ്ട്രീയ പക്വത ഇപ്പോള്‍ എനിക്കില്ല’, പ്രയാഗ പറഞ്ഞു.

അതേസമയം, താന്‍ വളരെയധികം ട്രോളുകള്‍ക്ക് ഇരയാവുന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞു. തന്നെക്കുറിച്ചുള്ള ട്രോളുകള്‍ അധികവും തമാശയാണെന്നും എങ്കില്‍പോലും ചിലതെല്ലാം തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്തിനും ഒരു അതിരുണ്ട്. റൈറ്റ് സ്പിരിറ്റില്‍ എടുത്തുകഴിഞ്ഞാല്‍ നമുക്ക് ഇതൊരു ഇന്ധനമാണ്. നന്നായി പെര്‍ഫോം ചെയ്യാനും പ്രൂവ് ചെയ്യാനുമൊക്കെ ഒരു എനര്‍ജി കിട്ടുമെന്നും പ്രയാഗ പറയുന്നു.

Exit mobile version