സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി; വിവാഹ ചിത്രങ്ങള്‍

kannan thamarakkulam | big news live

സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി. പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭ ആണ് വധു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് മാവേലിക്കര ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.


ജയറാമിനെ നായകനാക്കി ‘തിങ്കള്‍ മുതല്‍ വെള്ളിവരെ’, ‘ആടുപുലിയാട്ടം’, ‘പട്ടാഭിരാമന്‍’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് കണ്ണന്‍ താമരക്കുളം. മരട് ഫ്‌ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കി ഒരുക്കിയ
‘മരട് 357’ ആണ് കണ്ണന്‍ താമരക്കുളത്തിന്റെ റിലീസിന് തയ്യാറായി നില്‍ക്കുന്ന ചിത്രം.


അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ് , സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മരട് ഫ്‌ളാറ്റ് പൊളിച്ചതോടെ 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപ്പെട്ടത്. എന്താണ് മരട് ഫ്‌ളാറ്റില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ചയാവും ‘മരട് 357’ എന്ന ചിത്രത്തിലൂടെ പറയുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

Exit mobile version