തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ‘ബിന്ദു മിസ്’ വിവാഹിതയായി, ചിത്രങ്ങള്‍

binny rinky benjamin | big news live

അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി. സിനിമ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അനൂപ് ലാലാണ് വരന്‍. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിരുന്നു.


ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് ബിന്നി റിങ്കി ബെഞ്ചമിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നായകനായ അന്റണി വര്‍ഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന കഥാപാത്രത്തെയാണ് ബിന്നി ചിത്രത്തില്‍ അവതരിപ്പിച്ചത്.


പിന്നീട് ഷൈജു കുറിപ്പ് നായകനായി എത്തിയ ജനമൈത്രി എന്ന ചിത്രത്തില്‍ നായിക തുല്യമായ കഥാപാത്രവും റിങ്കി അവതരിപ്പിച്ചു. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ടീച്ചറുടെ വേഷത്തിലാണ് താരം എത്തിയത്. ബിന്ദു മിസ് എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്.

Exit mobile version