ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിംഗ് പൂളില്‍ ചെയ്തതെന്ത്…? സൈബര്‍ ആങ്ങളമാരുടെ വായടപ്പിച്ച് കുറിപ്പും ചിത്രവുമായി നടി അനുശ്രീ

Actress Anusree | Bignewslive

മൂന്നാറില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് നടി അനുശ്രീ. കൊവിഡ് വ്യാപന കാലഘട്ടത്തിന് ശേഷമാണ് താരം മുന്നാറിലേയ്ക്ക് വണ്ടി കയറിയത്. മൂന്നാറില്‍ നിന്നെടുത്ത പല ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സ്വിമ്മിങ് പൂളില്‍ നിന്നെടുത്ത ഒരു ചിത്രം പങ്കുവെച്ചതിന്റെ പേരില്‍ താരത്തിനെതിരെ സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തി.

പിന്നാലെ, സ്വിമ്മിങ് പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആങ്ങളമാരുടെ വായടപ്പിക്കുന്ന മറുപടി പങ്കുവെച്ച് താരം രംഗത്തെത്തി. ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്? എന്ന തലക്കെട്ടിലാണ് താരം സ്വിമ്മിങ് പൂള്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്.

വിമര്‍ശകര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച മറുപടിയാണ് ഇതെന്നും തലക്കെട്ട് അടക്കം കൊടുത്ത അനുശ്രീക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍ തുടങ്ങിയ കമന്റുകള്‍ അനുശ്രീക്ക് പിന്തുണ പ്രഖ്യാപിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടുദിവസത്തേക്ക് ആങ്ങളമാര്‍ക്കുള്ളതായെന്നും പൊങ്കാലയ്ക്ക് സമയമായെന്ന് പറയുന്നവരും ഉണ്ട്. സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റുമാരായ സജിത്ത്, സുജിത്, സുഹൃത്ത് മഹേഷ് എന്നിവരാണ് അനുശ്രീയ്ക്കൊപ്പമുള്ളത്.

Exit mobile version