ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയുടെ മനസമ്മതം കഴിഞ്ഞു; ചടങ്ങില്‍ തിളങ്ങി മോഹന്‍ലാല്‍. ചിത്രങ്ങളും വീഡിയോയും

Antony perumbavoor | Bignewslive

പ്രമുഖ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ ഡോ. അനിഷയുടെ മനസമ്മതം കഴിഞ്ഞു. ചടങ്ങില്‍ തിളങ്ങിയത് ആന്റണി പെരുമ്പാവൂരിന്റെ ഉറ്റസുഹൃത്തും താരരാജാവുമായ മോഹന്‍ലാല്‍ ആയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുനടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

ചടങ്ങില്‍ ആദ്യാവസാനം വരെ മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ ഇടംപിടിച്ച് കഴിഞ്ഞു. നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.

Exit mobile version