40 മില്യണ്‍ കാഴ്ച്ചക്കാര്‍; റെക്കോര്‍ഡിട്ട് ‘മാസ്റ്റര്‍’ ടീസര്‍

vijay | big news live

റിലീസിന് മുമ്പേ റെക്കോര്‍ഡ് നേട്ടവുമായി വിജയ് ചിത്രം ‘മാസ്റ്റര്‍’. നവംബര്‍ 14 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് ഇതിനോടകം ലഭിച്ചത് 40 മില്യണ്‍ വ്യൂ ആണ്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ടീസര്‍ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

അതേസമയം യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടിയിട്ടുള്ള ടീസറുകളില്‍ ഒന്നാണ് മാസ്റ്റേഴ്‌സിന്റേതെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്.

‘കൈദി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. വില്ലന്‍ വേഷത്തിലെത്തുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version