‘ഞങ്ങളുടെ രാജകുമാരി എത്തി’; അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍

arjun ashokan malayalam movie

അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് കുഞ്ഞതിഥി എത്തിയ വിവരം ആരാധകരുമായി പങ്കുവെച്ചത്. ‘ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛന്റെ പെണ്‍കുട്ടി, അമ്മയുടെ ലോകം’ എന്നാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് താരം കുറിച്ചത്.

2018 ഡിസംബര്‍ രണ്ടിനായിരുന്നു അര്‍ജുന്റെയും നിഖിതയുടെയും വിവാഹം. ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥയാണ് തമ്മനം സ്വദേശിയായ നിഖിത. ഒമ്പത് വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

നടന്‍ ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ 2012ല്‍ ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2017 മുതലാണ് അദ്ദേഹം അഭിനയരംഗത്ത് സജീവമായത്. പറവ, ബി ടെക്, ജൂണ്‍, ഉണ്ട, അമ്പിളി, ട്രാന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രാജീവ് രവിയുടെ തുറമുഖം, ടിനു പാപ്പച്ചന്റെ അജഗജാന്തരം തുടങ്ങിയവയാണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Exit mobile version