വ്യത്യസ്ത ഗെറ്റപ്പില്‍ കൃഷ്ണ ശങ്കര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘കുടുക്ക് 2025’ ക്യാരക്ടര്‍ പോസ്റ്റര്‍

krishna shankar malayalam movie

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് കൃഷ്ണ ശങ്കര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കുടുക്ക് 2025’ എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തിയിരിക്കുന്നത്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. മാരന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.


കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ‘അള്ള് രാമേന്ദ്രന്‍’ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങളോടെ നവംബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

‘മണിയറയിലെ അശോകന്‍’ ആണ് കൃഷ്ണ ശങ്കറിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മോഹന്‍കുമാര്‍ ഫാന്‍സ്, ഒറ്റക്കൊമ്പന്‍ എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Exit mobile version