സുരക്ഷാ സംവിധാനങ്ങള്‍ അന്യമായ കാലത്തെ ഈ ആക്ഷന്‍ സ്വീക്വന്‍സ് കാണിച്ചുതരും ജയന്‍ ആരായിരുന്നുവെന്ന്; ജയന്റെ 40-ാം ഓര്‍മ്മദിനത്തില്‍ ഉണ്ണി മുകുന്ദന്‍

മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ 40-ാം ഓര്‍മ്മദിനത്തില്‍ അനുസ്മരണ കുറിപ്പുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്കിലൂടെയാണ് താരം ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചത്. ‘സുരക്ഷാ സംവിധാനങ്ങള്‍ അന്യമായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ഈ ആക്ഷന്‍ സ്വീക്വന്‍സ് കാണിച്ചുതരും ജയന്‍ ആരായിരുന്നുവെന്ന് ‘ ഉണ്ണി മുകുന്ദന്‍ കുറിക്കുന്നു.

ഹെലികോപ്റ്ററില്‍ തൂങ്ങിനില്‍ക്കുന്ന ജയന്റെ ചിത്രം പോസ്റ്റ് ചെയ്താണ് താരത്തിന്റെ കുറിപ്പ്. തന്റെ പ്രിയ ആക്ഷന്‍ സൂപ്പര്‍സ്റ്റാറാണ് അദ്ദേഹം, ഒരു നിമിഷത്തിന്റെ ആവേശം തന്റെ പ്രേക്ഷകര്‍ക്ക് അത്രമേല്‍ അനുഭവപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്ന് ഉറപ്പാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. കോളിളക്കം എന്ന ചിത്രത്തില്‍ പറക്കുന്ന ഹെലികോപ്റ്ററില്‍ ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ 1980 നവംബര്‍ 16 നാണ് ജയന്‍ മരണപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എന്റെ പ്രിയ ആക്ഷന്‍ സൂപ്പര്‍സ്റ്റാറിനെ നാല്‍പതാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍ക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ അന്യമായിരുന്ന കാലത്തെ ഈ ആക്ഷന്‍ സ്വീക്വന്‍സ് കാണിച്ചുതരും അദ്ദേഹം ആരായിരുന്നുവെന്ന്. തന്റെ പ്രേക്ഷകര്‍ക്ക് ഒരു നിമിഷത്തിന്റെ ആവേശം അത്രമേല്‍ അനുഭവപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്ന് ഉറപ്പാണ്. നിങ്ങള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.

Exit mobile version