‘പ്രവാസിയായാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയും, സെക്ഷ്വല്‍ അബ്യുസ് ആണ് മെയിന്‍’; അശ്ലീല കമന്റിട്ടയാളുടെ പ്രൊഫൈല്‍ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

സോഷ്യല്‍ മീഡിയിയില്‍ അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈല്‍ പങ്കുവെച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. പ്രവാസിയായാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയുമെന്നും സെക്ഷ്വല്‍ അബ്യുസ് ആണ് മെയിന്‍ എന്നുമാണ് പ്രൊഫൈല്‍ പങ്കുവെച്ച് കൊണ്ട് അശ്വതി കുറിച്ചത്.

‘നല്ല അന്തസ്സുള്ള ആളാണ്. പ്രൊഫൈല്‍ ഫേക്ക് ആവാന്‍ സാദ്ധ്യത ഉണ്ട്. പ്രവാസിയായാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയും. സെക്ഷ്വല്‍ അബ്യുസ് ആണ് മെയിന്‍. ആ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യാന്‍ എന്റെ മാന്യത അനുവദിക്കുന്നില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യണം’ എന്നാണ് അശ്വതി അശ്ലീല കമന്റിട്ടയാളുടെ പ്രൊഫൈല്‍ പങ്കുവെച്ച് കൊണ്ട് കുറിച്ചത്.


ഇതിനു പുറമെ തന്നെ കുറിച്ച് കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ കീഴില്‍ വന്ന അശ്ലീല കമന്റുകളും അശ്വതി പങ്കുവെച്ചിട്ടുണ്ട്. ‘അവനവന്റെ അമ്മ മരിച്ചാലും ഹി ഹി എന്ന് പറയുന്നവരും എല്ലാത്തിനും മറ്റേ അര്‍ത്ഥം മാത്രം കാണുന്ന ചിലതരം രോഗികളും. ഓരോ ജന്മങ്ങള്‍’ എന്ന കുറിപ്പോടെയാണ് അശ്വതി കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.

Exit mobile version