‘വേഗം കളറാക്ക് പിള്ളാരെ’ എന്ന് മുകേഷ്; മുകേഷിന്റെ ആവശ്യം ഏറ്റെടുത്ത് കളറാക്കി കൊടുത്ത് പിള്ളേര്‍, വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകുമായി സംവദിക്കാറുള്ള താരം കൂടിയാണ്. കഴിഞ്ഞ ദിവസം താരം ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


‘വേഗം കളറാക്ക് പിള്ളാരെ’ എന്ന ക്യാപ്ക്ഷനോടെ ആണ് താരം തന്റെ ചെറുപ്പകാലത്തെ ചിത്രം പങ്കുവെച്ചത്. അധികം വൈകാതെ തന്നെ താരത്തിന്റെ പോസ്റ്റിന്റെ താഴെ കമന്റ് ബോക്‌സ് മുഴുവന്‍ മുകേഷ് പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കളര്‍ പതിപ്പുകള്‍ എത്തിതുടങ്ങി. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവും ആരാധകര്‍ ഇട്ട കളര്‍ ചിത്രവും വൈറലായിരിക്കുകയാണ് ഇപ്പോള്‍.

Exit mobile version