ക്രൂരമായ ലോകത്തില്‍ നിന്നുള്ള കവചമാണ് സന്തോഷകരമായ ആത്മാവ്; സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായി ഭാവനയുടെ കുറിച്ച്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയനടി ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ശ്രദ്ധേയമാകുകയാണ്.

ക്രൂരമായ ലോകത്തില്‍ നിന്നുള്ള കവചമാണ് സന്തോഷകരമായ ആത്മാവ് എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞ് ലൈറ്റ് മേക്കപ്പില്‍ അതീവ സുന്ദരിയായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്. വിവാഹശേഷം നടി ഭാവന അഭിനയത്തില്‍ അത്ര സജീവമല്ല.

ഭര്‍ത്താവ് നവീനൊപ്പം ബംഗളുരുവില്‍ താമസമാക്കിയിരിക്കുകയാണ് ഭാവന ഇപ്പോള്‍. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Exit mobile version