‘മൂന്നാം കണ്ണുമായി’ നയന്‍താര, നിര്‍മ്മാണം വിഘ്നേഷ് ശിവന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ ‘നെട്രികണ്‍'(മൂന്നാം കണ്ണ്) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തില്‍ താരം അന്ധയായാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മിലിന്‍ഡ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് റൗഡി പിക്‌ചേഴ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ സംവിധായകനായ വിഘ്നേശ് ശിവന്‍ ആണ്. വിഘ്‌നേഷ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരം അജ്മല്‍ അമീറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

1981ല്‍ എസ്പി മുത്തുരാമന്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തിയ ചിത്രത്തിനും നെട്രികണ്‍ എന്നായിരുന്നു പേര്. തന്റെ ചിത്രത്തിന്റെ പേര് ഉപയോഗിക്കാന്‍ രജനികാന്ത് സമ്മതം നല്‍കിയതിനെ തുടര്‍ന്നാണ് നയന്‍താര ചിത്രത്തിനും ഈ പേര് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്.

Exit mobile version