ചെന്നൈ: സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ വാഹനാപകടത്തിൽ സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം. എസ് എം രാജു എന്ന മോഹന്‍ രാജ് ആണ് കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ മരിച്ചത്.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്.
കാര്‍ ചെയ്‌സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എസ് യുവി മറിയുകയായിരുന്നു. റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ, റാമ്പില്‍ കയറുന്നതിന് മുന്‍പ് നിയന്ത്രണം വിട്ട് കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
