മംമ്ത മോഹന്‍ദാസ് നിര്‍മ്മാണ രംഗത്തേക്ക്; സ്വപ്നസാക്ഷാത്കാരമെന്ന് താരം

മലയാളികളുടെ പ്രിയപ്പെട്ട താരം മംമ്ത മോഹന്‍ദാസ് നിര്‍മ്മാണ രംഗത്തേക്ക്. താരം തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. മംമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചിരിക്കുന്നത്.

‘എന്റെ ആദ്യ നിര്‍മ്മാണ സംരംഭം ആരംഭിച്ച വാര്‍ത്ത പങ്കുവെയ്ക്കുന്നതില്‍ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എന്റെ കുടുംബത്തിനും എന്റെ നിര്‍മ്മാണ പങ്കാളിയായ നോയല്‍ ബെന്നിനും ഉറ്റസുഹൃത്തുക്കള്‍ക്കും എന്നെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. വിശദാംശങ്ങള്‍ പിന്നാലെ’ എന്നാണ് മംമ്ത ഫേസ്ബുക്കില്‍ കുറിച്ചത്.

സോഹന്‍ സീനുലാല്‍ ഒരുക്കുന്ന അണ്‍ലോക്ക്ഡ് എന്ന ചിത്രത്തിലാണ് മംമ്താ മോഹന്‍ദാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, സാജു നവോദയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version