സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി ഇനി മറ്റൊരു രീതിയില്‍; ട്രാക്ക് മാറ്റി നടി അഹാന

Ahaana Krishna | Bignewslive

സമൂഹമാധ്യമങ്ങള്‍ വഴി സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ മറുപടി നല്‍കാന്‍ മറ്റൊരു രീതിയുമായി നടി അഹാന കൃഷ്ണകുമാര്‍. എന്ത് പോസ്റ്റ് ഇട്ടാലും അതിന്റെ കീഴില്‍ മോശം കമന്റുകള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ ‘എ ലൗ ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്’ എന്ന പേരില്‍ യൂട്യൂബ് വീഡിയോയുമായി താരം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് താരം പുതിയ രീതി പരീക്ഷിക്കാനൊരുങ്ങുന്നത്.

മോശം കമന്റുകള്‍ കണ്ടാല്‍ ഉടനെ അവരെ ബ്ലോക്ക് ചെയ്യും എന്നാണ് താരം എടുത്തിരിക്കുന്ന തീരുമാനം. പിന്നെ ഈ കമന്റുകള്‍ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്യുമെന്ന് അഹാന പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. അസഭ്യമായ ഒരു കമന്റ് അടക്കം പങ്കുവച്ചായിരുന്നു അഹാനയുടെ കുറിക്കുന്നു.

‘സൈബര്‍ അതിക്രമം ഒരു അസുഖമാണെന്നും തീരെ വയ്യാത്ത ആളുകളാണ് അത് ചെയ്യുന്നതെന്നും മനസിലാക്കുക. അങ്ങനെ അവരെ കണ്ടുതുടങ്ങിയാല്‍ പതുക്കെ പതുക്കെ ഒരുകൂട്ടം കോമാളികള്‍ പിച്ചും പേയും പറയുന്നതാണെന്നുള്ള പൊതു കാഴ്ചപ്പാട് ഇതേക്കുറിച്ച് വരും’, എന്നായിരുന്നു എ ലൗ ലെറ്റര്‍ ടു സൈബര്‍ ബുള്ളീസില്‍ അഹാന പറഞ്ഞത്.

Exit mobile version