പ്രിയ ശിഷ്യയുടെ കലാമികവ് കണ്‍കുളിര്‍ക്കെ കാണാന്‍ ജിഎസ് പ്രദീപ് എത്തി

തൃശൂര്‍ പാവറട്ടി സികെസിജി എച്ച്എസിലെ വിദ്യാര്‍ത്ഥിനിയാണ് ജസ്‌നിയ

ആലപ്പുഴ: പ്രിയശിഷ്യ ജസ്‌നിയയുടെ മോഹിനിയാട്ട മത്സരം കാണാന്‍ ആലപ്പുഴയിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ജിഎസ് പ്രദീപ് എത്തി. ഇദ്ദേഹം സംവിധാനം ചെയ്യുന്ന സ്വര്‍ണ്ണ മത്സ്യങ്ങള്‍ എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജസ്‌നിയയാണ്.

ചിത്രം ജനുവരിയില്‍ റിലീസാകുമെന്നാണ് സൂചന. കുട്ടികള്‍ക്ക് പ്രാധാന്യം ഉള്ള ചിത്രത്തില്‍ സിദ്ദിഖും അന്നാ രാജനും വ്യത്യസ്ഥ വേഷങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ജി എസ് പ്രദീപ് പറഞ്ഞു.തൃശൂര്‍ പാവറട്ടി സികെസിജി എച്ച്എസിലെ വിദ്യാര്‍ത്ഥിനിയാണ് ജസ്‌നിയ. മുന്‍ കലോത്സവ പ്രതിഭ കൂടിയാണ് ജിഎസ് പ്രദീപ്.

Exit mobile version