ദിലീപുമായുള്ള വിവാഹശേഷം സന്തോഷവതിയായിരുന്നു, വീട്ടിലെ ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു, ഒരിക്കല്‍പ്പോലും ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ മനസ് വേദനിച്ചിരുന്നില്ല; മഞ്ജുവാര്യര്‍ പറയുന്നു

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വിവാഹ ബന്ധം വേര്‍പിരിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ക്ക് ഈ താരങ്ങള്‍ പ്രിയപ്പെട്ടവര്‍ തന്നെ. അതുകൊണ്ടുതന്നെ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മഞ്ജു വാര്യരുടെ ഒരു പഴയ അഭിമുഖമാണ്. കല്യാണം കഴിഞ്ഞതിനുശേഷമുള്ള വിശേഷങ്ങളാണ് താരം അഭിമുഖത്തില്‍ പറയുന്നത്. തിരക്കിട്ട ജീവിതത്തിനിടയില്‍ പെട്ടെന്ന് ഇടവേളയിലേക്ക് പോവുകയായിരുന്നു മഞ്ജു വാര്യര്‍.

കുറേക്കാലം തിരക്കില്‍ ജീവിച്ചതിന് ശേഷം എങ്ങനെയാണ് വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ കഴിയുന്നുവെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. അതില്‍ തനിക്ക് പ്രയാസമൊന്നും തോന്നിയിരുന്നില്ല.വെറുതെ ഇരിക്കുമ്പോഴും സന്തോഷിക്കാന്‍ കഴിയുമെന്നായിരുന്നു ആ ചോദ്യത്തിനുള്ള മഞ്ജുവിന്റെ മറുപടി.

വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും ശക്തമായ അവയെ നേരിടുകയായിരുന്നു മഞ്ജു വാര്യര്‍.താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഒരുവാക്ക് പോലും താരം സംസാരിക്കാറുമുണ്ടായിരുന്നില്ല.14വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ മനസ് വേദനിച്ചിട്ടില്ല. ഇക്കാലമത്രയും വീട്ടിലെ ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു

2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പേ പുറത്തുവന്നിരുന്നു.ഇരുവരും വേര്‍ പിരിഞ്ഞപ്പോള്‍ മകളായ മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കുകയായിരുന്നു.

പിന്നീട് ആരാധകര്‍ ആഗ്രഹിച്ചതുപോലെ തന്നെ മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരികെ എത്തി. പിന്നീട് കൈ നിറയെ വ്യത്യസ്ത ചിത്രവുമായി താരം മുന്നേറുകയാണ്. തമിഴിലും അസുരനിലൂടെ തന്റെ സാന്നിധ്യം മഞ്ജു വാര്യര്‍ അറിയിച്ചു കഴിഞ്ഞു

Exit mobile version