‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണ് എന്നു തെളിയിക്കുകയാണ്’; വള്ളിയില്‍ തൂങ്ങിയാടുന്ന ചിത്രം പങ്കുവെച്ച് സായ് പല്ലവി, കൈവിട്ട് പോവല്ലേ ഡോക്ടറേ എന്ന് ആരാധകര്‍

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തില്‍ മലര്‍ മിസ്സായി വന്ന് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് സായ് പല്ലവി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കാട്ടുവള്ളിയില്‍ പുഴയുടെ മീതെ തൂങ്ങി ആടുന്ന ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. രസകരമായ ഒരു തലക്കെട്ടും താരം പങ്കുവെച്ചിട്ടുണ്ട്. ‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയാണ് താന്‍’ എന്നാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൈവിട്ടുപോകല്ലേ ഡോക്ടറേ എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.

നാഗചൈതന്യയുടെ നായികയായി എത്തുന്ന ‘ലൗവ് സ്റ്റോറി’യാണ് സായ് പല്ലവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പവന്‍ ആണ്.

Exit mobile version