കുഞ്ഞ് അതിഥിയെ കാത്തിരിക്കുന്ന പേളിയെ തേടി മറ്റൊരു സന്തോഷവാര്‍ത്ത, നീയത് അര്‍ഹിക്കുന്നുണ്ടെന്ന് ശ്രീനിഷും

തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്ന പുതിയൊരു അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവും നടനുമായ ശ്രീനിഷും. തന്റെ ഉള്ളിലെ ജീവന്റെ വളര്‍ച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോള്‍ പേളി. അതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

2020 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊരാളായി തന്നെയും തിരഞ്ഞെടുത്തിട്ടുണ്ടെന്ന വിശേഷമായിരുന്നു പേളി പങ്കുവെച്ചത്. എആര്‍ റഹ്മാനും സോനു നിഗവുമുള്‍പ്പടെ 230 ഇന്ത്യക്കാരാണ് ഈ ലിസറ്റിലുള്ളത്. 300 പേരുടെ ലിസ്റ്റാണ് പുറത്തുവന്നിട്ടുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്.

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരം ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. പോസ്റ്റിന് താഴെ ആദ്യ കമന്റുമായെത്തിയത് ശ്രിനിഷ് അരവിന്ദായിരുന്നു.

നീയത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു ശ്രീനിയുടെ കമന്റ്. നിരവധി പേരാണ് പേളിയുടെ പോസ്റ്റിന് താഴെ പ്രതികരിച്ചത്. അഭിനന്ദനം അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ച് പേളിയും എത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരജോഡികള്‍ തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായി മിക്കപ്പോഴും പങ്കുവെക്കാറുണ്ട്.

Exit mobile version