‘ഇത് നിതാര ശ്രീനിഷ്’ ; രണ്ടാമത്തെ കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി പേളി മാണി

നിതാര ശ്രിനിഷ് എന്നാണ് രണ്ടാമത്തെ കുഞ്ഞിന്റെ പേര്.

കൊച്ചി:തന്റെ രണ്ടാമത്തെ കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. കുഞ്ഞിന്റെ നൂല് കെട്ട് വിശേഷം പങ്കുവച്ചുകൊണ്ടാണ് പേളി കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. നിതാര ശ്രിനിഷ് എന്നാണ് രണ്ടാമത്തെ കുഞ്ഞിന്റെ പേര്.

‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂര്‍ത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും വേണം.’- പേളി ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചു.

നിരവധി പേരാണ് പേളിക്കും കുടുംബത്തിനും ആശംസകളുമായി രംഗത്ത് എത്തിയത്. നിലയെ പോലെയാണ് നിതാരയെന്നാണ് പലരും പറയുന്നത്. ഇത് ബേബി നില എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

2024 ജനുവരി 13നാണ് പേളി മാണി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നും പറഞ്ഞ് ശ്രിനിഷ് ആയിരുന്നു സന്തോഷം പങ്കുവച്ചത്.

Exit mobile version