‘പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വര്‍ഷം, ഇന്ന് അവന്റെ ഒരു ഭാഗം എന്നില്‍ വളരുന്നു’ അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് പേളി മാണി, വീഡിയോ

അമ്മയാകാന്‍ ഒരുങ്ങുന്ന വിവരം പങ്കുവെച്ച് നടി പേളി മാണി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചച്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്.

ശേഷം ഇരു കുടുംബങ്ങളുടെയും സമ്മതപ്രകാരം ഇരുവരും വിവാഹിതരാവുകയായിരുന്നു. നിരവധി പേര്‍ താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വരികയായിരുന്നു. പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വര്‍ഷമായെന്നും പേളി പറയുന്നു. ‘പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വര്‍ഷം. ഇന്ന് അവന്റെ ഒരു ഭാഗം എന്നില്‍ വളരുന്നു.’- പേളി കുറിച്ചു.

Exit mobile version