ആലുവാപ്പുഴയുടെ തീരത്ത് പ്രണയാര്‍ദ്രരായി സൂര്യയും ഇഷാനും; ചിത്രങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

കൊച്ചി: ആലുവാപ്പുഴയുടെ തീരത്ത് പ്രകൃതി ഭംഗി ആസ്വദിച്ച് സൂര്യയും ഇഷാനും. പ്രണയാര്‍ദ്രരായ സൂര്യയുടെയും ഇഷാന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ‘ഫൊട്ടോക്കാരനാണ്’ ഈ മനോഹര ചിത്രങ്ങളെ ക്യാമറയില്‍ ഒപ്പിയെടുത്തത്.

സൂര്യയുടേയും ഇഷാന്റെയും രണ്ടാം വിവാഹ വാര്‍ഷികദിനത്തിലാണ് ഗ്രാമീണ ഭംഗിക്കു നടുവില്‍ പ്രണയം പങ്കുവച്ച് നില്‍ക്കുന്ന ഇരുവരുടെയും ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ വ്യത്യസ്തമായ എന്തെങ്കിലും ചിത്രങ്ങള്‍ വേണമെന്ന് ഇരുവര്‍ക്കും തോന്നി.

ഗ്രാണീണ ഭംഗി, പച്ചപ്പ്, ഇവയെല്ലാം സമം ചേരുന്നതായിരിക്കണം പ്രണയ പശ്ചാത്തലമെന്നും ആഗ്രഹമുണ്ടായിരുന്നു. തങ്ങളുടെ ആഗ്രഹം സൂര്യയും ഇഷാനും ഫൊട്ടോക്കാരനിലെ ഫ്രാങ്കോയോട് പങ്കുവെക്കുകയും ചെയ്തു. അങ്ങനെയാണ് ഇരുവരും ആലുവാപ്പുഴയുടെ തീരത്തേക്ക് എത്തിയതും മനോഹരമായ ചിത്രങ്ങള്‍ പിറന്നതും.

ചങ്ങനാശേരി, ആലപ്പുഴ എന്നിവിടങ്ങളും കുറച്ചു ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായിട്ടുണ്ട്. സൂര്യയുടെയും ഇഷാന്റേയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version