പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് സമ്മാനം ഒരുക്കി ആരാധകര്‍; വിലമതിക്കാനാകാത്തതെന്ന് ഉണ്ണി മുകുന്ദന്‍, ഹൃദയം തൊട്ട് കുറിപ്പ്

പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തിനായി സര്‍പ്രൈസ് സമ്മാനം ഒരുക്കിയ ആരാധകര്‍. ബൈക്ക് പ്രേമികൂടിയായ ഉണ്ണി മുകുന്ദന് താരം ആദ്യമായി വാങ്ങിയ പള്‍സര്‍ ബൈക്ക് മോഡിഫൈ ചെയ്താണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് നന്ദി അറിയിച്ച് താരം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. രണ്ട് വര്‍ഷം മുമ്പ് ആരാധകരില്‍ ഒരാള്‍ക്ക് സഹായമായി നല്‍കിയതായിരുന്നു ആ ബൈക്ക്.

ഇത് മോഡിഫൈ ചെയ്ത് പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു. ഒരുപാട് സമയവും പണവും മുടക്കിയാണ് അവര്‍ ബൈക്ക് മോഡിഫൈ ചെയ്ത് കൊണ്ടുവന്നിരിക്കുന്നത്. എല്ലാവരെയും പോലെ, താന്‍ സ്വന്തമാക്കിയ ആദ്യ ബൈക്ക് വിലമതിക്കാനാകാത്തതാണെന്നും, ഉണ്ണി മുകുന്ദന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

Exit mobile version