വിശ്വാസിക്കാനാവുന്നില്ല, എപ്പോഴും ചിരിച്ച മുഖം , ഒരു ദുഃശീലവുമില്ല; നടന്‍ ശബരീനാഥിന്റെ അകാലവിയോഗത്തില്‍ വേദനയോടെ സിനിമാലോകം

തൃശ്ശൂര്‍: നടന്‍ ശബരീനാഥിന്റെ മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നിന്നും മലയാളികള്‍ ഇനിയും മുക്തരായിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. തിരുവനന്തപുരം എസ്.യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ചികിത്സയ്ക്കിടെ മരണപ്പെട്ടു.

തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ് ശബരീനാഥ്. സ്വാമി അയ്യപ്പന്‍, പാടാത്ത പൈങ്കിളി തുടങ്ങി നിരവധി സീരിയലുകളിലൂടെ അറിയപ്പെടുന്ന താരമാണ്. ശബരീനാഥിന്റെ അകാല വിയോഗത്തില്‍ വേദന പങ്കുവെക്കുകയാണ് സിനിമാ ലോകവും.

സംവിധായകന്‍ എം.ബി. പത്മകുമാര്‍, നടന്‍ അനില്‍ നെടുമങ്ങാട്, ബാലാജി ശര്‍മ, സംവിധായകന്‍ സൈജു എന്നിവര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.: എപ്പോഴും ചിരിച്ച മുഖം , ഒരു ദുഃശീലവുമില്ല , വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നമ്മുടെ എല്ലാം ശബരിയെ മരണമെന്ന നീതിയില്ലാ രാക്ഷസന്‍ കാര്‍ഡിയാക്ക് അറസ്റ്റിന്റെ രൂപത്തില്‍ കൊണ്ടുപോയി എന്ന് ബാലാജി ശര്‍മ സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഒരു നീതിയുമില്ല , താങ്ങാനാവുന്നില്ല, വിശ്വാസം വരുന്നില്ല …. സഹൊ മറക്കിലൊരിക്കലും … കണീര്‍ പ്രണാമം എന്നും അദ്ദേഹം പറഞ്ഞു. മരണമെ, നീയെവിടേക്കാണ് കൊണ്ടുപോകുന്നത്, വിട: എം.ബി. പത്മകുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നേരിട്ട് പരിചയപ്പെട്ടിട്ടില്ല, പക്ഷേ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കലാകാരന്റെ ശബ്ദമാവാന്‍ സാധിച്ചിരുന്നു. വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് സൈജു എസ് പറയുന്നു.

Exit mobile version