‘ഉദയ’യുമായി സുരാജും ശ്രീനാഥും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

ശ്രീനാഥ് ഭാസിയും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഉദയ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സ്‌പോര്‍ട്‌സ് ആയിരിക്കും ചിത്രത്തിന്റെ കഥാപശ്ചാത്തലം എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

നവാഗതനായ ധീരജ് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡബ്ല്യൂഎം മൂവീസിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. നടനായ ടിനി ടോം ഈ സിനിമയിലൂടെ നിര്‍മ്മാണ രംഗത്തേക്ക് ചുവടു വെയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ടിനി ടോം.

ധീരജ് ബാലയും വിജീഷ് വിശ്വവും ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം-അരുണ്‍ ഭാസ്‌ക്കര്‍, ഗാനരചന-നിധേഷ് നടേരി, സംഗീതം-ജേക്‌സ് ബിജോയ്.

Exit mobile version