സുകുമാരൻ മല്ലികയ്ക്കും മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം; ശരിക്കും ഇതുപോലെ ആയിരുന്നെങ്കിൽ ആഗ്രഹവുമായി പൃഥ്വിരാജ്

സോഷ്യൽമീഡിയയിൽ ഇപ്പോൾ മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരകുടുംബത്തിന്റെ ചിത്രം വൈറലാവുകയാണ്. നടൻ സുകുമാരന്റെ കുടുംബമാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്ന ചിത്രത്തിലുള്ളത്. സുകുമാരൻ, ഭാര്യ മല്ലിക, മകൻ ഇന്ദ്രജിത്ത് ഭാര്യ പൂർണിമ മക്കൾ പ്രാർത്ഥനയും നക്ഷത്രയും ഇളയ മകനായ പൃഥ്വിരാജ്, ഭാര്യ സുപ്രിയ മകൾ അലംകൃത എന്നിവരുമൊന്നിച്ചുള്ള മനോഹരമായ ഒരു ചിത്രമാണ് ആർടിസ്റ്റ് മുസു എന്ന കലാകാരന്റെ കൈകളിൽ നിന്നും പിറന്നിരിക്കുന്നത്.

ചിത്രത്തിൽ സുകുമാരന്റെ മടിയിലിരിക്കുകയാണ് കൂട്ടത്തിലെ ഏറ്റവും ഇളയവളായ അലംകൃത എന്ന ആലി. മല്ലിക സുകുമാരന്റെ മടിയിലാണ് നച്ചു എന്ന നക്ഷത്ര. മുത്തശ്ശിയെ ചേർത്തു പിടിച്ച് പ്രാർഥന. ഇവർക്കു പിന്നിൽ നിറ പുഞ്ചിരിയുമായി ഇന്ദ്രജിത്തും പൂർണ്ണിമയും പൃഥ്വിരാജും സുപ്രിയയും. ‘ഒരു നിറഞ്ഞ കുടുംബം’ എന്ന ക്യാപ്ഷനോടെയാണ് മുസു ചിത്രം പങ്കുവച്ചിരിക്കുന്നത്.

അതേസമയം, യഥാർത്ഥത്തിൽ ഇങ്ങനെ തന്നെയായിരുന്നെങ്കിൽ എന്ന ആഗ്രഹം പങ്കുവച്ചാണ് പൃഥ്വിരാജ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി സെലിബ്രിറ്റികളുടെ ജീവൻ തുടിക്കുന്ന ചിത്രം നേരത്തെയും വരച്ചിട്ടുണ്ട് മുസു.

Exit mobile version