പ്രേമം സിനിമയ്ക്ക് ശേഷം സിനിമയൊന്നും ലഭിച്ചില്ല; പിന്നീട് ഗ്രിഗറിയും ദുൽഖറും വിളിച്ചപ്പോൾ മലയാളത്തിൽ തിരിച്ചെത്തി: അനുപമ പരമേശ്വരൻ

ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ തന്നെ ഹിറ്റായ താരങ്ങളാണ് പ്രേമത്തിലെ ഓരോ താരങ്ങളും. അനുപമ പരമേശ്വരനും പ്രേമം ചിത്രത്തിലൂടെ മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ ഹൃദയം കവർന്നിരുന്നു. അതേസമയം, പ്രേമം വലിയ ഒരു വിജയ ചിത്രമായിട്ടും മലയാളത്തിൽ നിന്ന് തനിക്ക് വലിയ ഓഫറുകൾ ഒന്നും തന്നെ വന്നിരുന്നില്ലെന്ന് തുറന്നു പറയുകയാണ് താരം. പിന്നീട് തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുമാറ്റിയ അനുപമ വൻവിജയങ്ങൾ കൊയ്തിരുന്നു. ഒടുവിലിതാ മണിയറ അശോകൻ എന്ന സിനിമയിലൂടെ സഹസംവിധായികയുടെ റോളിൽ എത്തി നിൽക്കുന്ന അനുപമ തന്റെ വിശേഷങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.

അനുപമ പരമേശ്വരന്റെ വാക്കുകൾ

‘4 വർഷത്തിന് ശേഷമാണു മലയാളത്തിൽ സിനിമ ചെയ്യുന്നത്. അധികം സിനിമകളൊന്നും പ്രേമത്തിന് ശേഷം മലയാളത്തിൽ ലഭിച്ചില്ല. മണിയറയിലെ അശോകനിലേക്ക് വിളിച്ചത് ഗ്രിഗറിയാണ്. കേട്ടപ്പോൾ ഒരു ഫീൽഗുഡ് സിനിമയായി തോന്നി. പിന്നീട് ദുൽഖറും സംസാരിച്ചു അങ്ങനെ ഈ സിനിമയുടെ ഭാഗമായി.’
‘തെലുങ്കിൽ ആദ്യം ചെയ്യുന്നത് ‘ആ ആ’ എന്ന സിനിമയായിരുന്നു. ഇതിൽ നെഗറ്റീവ് വേഷമായിരുന്നു. എന്നാൽ ആ കഥാപാത്രം ആളുകൾക്ക് ഇഷ്ടപ്പെട്ടു. അതിനു ശേഷമാണ് പ്രേമത്തിന്റെ റീമേക്ക് ചെയ്യുന്നത്’.-മനോരമയുടെ സൺഡേ സപ്ലിമെന്റിന് നൽകിയ അഭിമുഖത്തിൽ അനുപമ പരമേശ്വരൻ പറയുന്നു.

Exit mobile version