വരുമാനനഷ്ടം നികുത്താന്‍ പുതിയ തന്ത്രം..! സിനിമ റിലീസിങ്ങിന് നിയന്ത്രണം

കൊച്ചി: തിയ്യേറ്ററുകളുടെ വരുമാനനഷ്ടം നികുത്താന്‍ പുതിയ പരിഷ്‌കാരങ്ങളുമായി സിനിമാസംഘടനകള്‍. അതിന്റെ ഭാഗമായി ജനുവരി മുതല്‍ ഒരു സ്ഥലത്തെ ഒന്നിലധികം തിയ്യേറ്ററുകളിലെ സിനിമ റിലീസിങ്ങിന് നിയന്ത്രണം കൊണ്ടുവരും.

അതേസമയം വൈഡ് റിലീസിങ്ങിനെ ബാധിക്കാത്ത തരത്തിലാകും നിയന്ത്രണം. നിലവല്‍ മുന്‍സിപാലിറ്റി, പഞ്ചായത്ത് മേഖലകളിലെ തിയറ്ററുകളിലാണ് ഈ രീതിയില്‍ മാറ്റം ആലോചിക്കുന്നത്. നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഇക്കാര്യത്തിനായി വീണ്ടും യോഗംചേരും.

Exit mobile version