‘ലോകമാകെയും കോടികോടികള്‍ നെഞ്ചിലേറ്റും സ്റ്റാര്‍ മമ്മൂക്ക’; പിറന്നാള്‍ സമ്മാനമായി മാസ് ഗാനവുമായി സംവിധായകര്‍

നാളെ ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി മാസ് ഗാനവുമായി സംവിധായകര്‍. സംവിധായകരായ അജയ് വാസുദേവും രമേഷ് പിഷാരടിയും മാര്‍ത്താണ്ഡനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ഡിക്‌സണും ബാദുഷയുമാണ് പിറന്നാള്‍ സമ്മാനമായി മാസ് ഗാനവുമായി എത്തിയിരിക്കുന്നത്.

‘ലോകമാകെയും കോടികോടികള്‍ നെഞ്ചിലേറ്റും സ്റ്റാര്‍ മമ്മൂക്ക’ എന്ന് തുടങ്ങുന്ന മാസ് ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ അഫ്‌സല്‍ ആണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ദൃശ്യങ്ങള്‍ ചേര്‍ത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്.

Exit mobile version