പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം ശ്രീലങ്കയില്‍ പുനഃരാരംഭിക്കുന്നു; ഐശ്വര്യ റായി എത്തുന്നത് ഡബിള്‍ റോളില്‍, ഒപ്പം തൃഷയും ഐശ്വര്യ ലക്ഷ്മിയും

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായി എത്തുന്നത് ഡബിള്‍ റോളിലെന്ന് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ റായിക്ക് പുറമെ തൃഷയും ഐശ്വര്യ ലക്ഷ്മിയുമാണ് മറ്റ് നായികമാര്‍. അതേസമയം ചിത്രത്തിന്റെ ചിത്രീകരണം ശ്രീലങ്കയില്‍ പുനഃരാരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തേ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തായ്‌ലാന്റില്‍ പൂര്‍ത്തിയാക്കിയിരുന്നു. പൂനെയിലും ഹൈദരാബാദിലും ചിത്രം ചിത്രീകരിക്കും. വിക്രം, വിജയ് സേതുപതി, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, ജയറാം, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Exit mobile version