‘നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിന് ഒരുപാട് നന്ദി, എന്നേക്കും നിങ്ങളോട് കടപ്പെട്ടിരിക്കും’; ആരാധകരോട് നന്ദി അറിയിച്ച് ഐശ്വര്യ റായ്

മുംബൈ: കൊവിഡ് വൈറസ് ബാധമൂലം ചികിത്സയില്‍ കഴിയുന്ന തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകര്‍ക്ക് നന്ദി അറിയിച്ചത്. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിന് ഒരുപാട് നന്ദി, എന്നേക്കും നിങ്ങളോട് കടപ്പെട്ടിരിക്കും എന്നാണ് താരം കുറിച്ചത്.

തിങ്കളാഴ്ചയാണ് കൊവിഡില്‍ നിന്ന് മുക്തി നേടി ഐശ്വര്യയും മകള്‍ ആരാധ്യയും ആശുപത്രി വിട്ടത്. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇരുവരും ആശുപത്രി വിട്ടത്. അതേസമയം അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

‘എനിക്കും മകള്‍ ആരാധ്യയ്ക്കും, അച്ഛനും, അഭിയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക്, അന്വേഷണങ്ങള്‍ക്ക്, ആശംസകള്‍ക്ക്, സ്‌നേഹത്തിന് ഒരുപാട് നന്ദി. ഇതെന്നെ പൂര്‍ണമായും കീഴ്‌പ്പെടുത്തിക്കളഞ്ഞു, എന്നേക്കും നിങ്ങളോട് കടപ്പെട്ടിരിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എല്ലാവരോടും ഒരുപാട് സ്‌നേഹം. നിങ്ങളുടെ നല്ലതിനായി എന്റെ പ്രാര്‍ത്ഥനകളും..സുരക്ഷിതരായിരിക്കൂ’എന്നാണ് ഐശ്വര്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

Exit mobile version