ഐശ്വര്യ റായിയും മകള്‍ ആരാധ്യയും വീട്ടില്‍ ക്വാറന്റീനില്‍; പ്രാര്‍ഥനകള്‍ക്ക് നനന്ദി പറഞ്ഞ് അഭിഷേക്

മുംബൈ: കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും വീട്ടില്‍ ക്വാറന്റീനില്‍. അഭിഷേക് ബച്ചന്‍ ട്വീറ്റിലൂടെയാണ് വിവരം പങ്കുവച്ചത്.

തങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചവരോട് നന്ദിയുണ്ടെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഇരുവരുടെയും ആരോഗ്യനില വിലയിരുത്തുമെന്നും ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.

ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നിലവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ചയാണ് ഐശ്വര്യയുടെയും ആരാധ്യയുടെയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. അതേസമയം ജയ ബച്ചന്‍ ഉള്‍പ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളുടെ കോവിഡ് ഫലം നെഗറ്റീവാണ്.

Exit mobile version