പ്രിയങ്ക-നിക്ക് വിവാഹ സത്കാരത്തിന് പറന്നെത്തി മോഡി! വേദിയില്‍ പൊട്ടിച്ചിരിച്ചും തമാശ കൈമാറിയും ആഘോഷിച്ച് പ്രധാനമന്ത്രി; വീഡിയോ വൈറല്‍

തമാശ പറഞ്ഞും പൊട്ടിച്ചിരിക്കുന്ന മോഡിയുടെ വീഡിയോയും വാര്‍ത്തയോടൊപ്പം പ്രചരിക്കുന്നുണ്ട്.

ബോളിവുഡിലും ഹോളിവുഡിലും നിറഞ്ഞുകേള്‍ക്കുന്നത് നടി പ്രിയങ്ക ചോപ്രയുടേയും നിക്ക് ജോനാസിന്റെയും വിവാഹ വിശേഷങ്ങളാണ്. സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ് വാര്‍ത്തയും ഇതു തന്നെ. കോടികള്‍ പൊടിപൊടിച്ച രാജകീയ വിവാഹത്തിനു ശേഷം ഡല്‍ഹിയില്‍ നടന്ന വന്‍ താരനിര അണിനിരന്ന വിവാഹസത്കാരവും ശ്രദ്ധേയമായിരുന്നു. അംബാനി കുടുംബം ഉള്‍പ്പടെയുള്ള വമ്പന്മാര്‍ പങ്കെടുത്ത വിവാഹ സത്കാരത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധായകര്‍ഷിച്ച വ്യക്തി ഇവരാരുമല്ല, സാക്ഷാല്‍ മോഡിയായിരുന്നു. അതെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി.

വേദിയില്‍ ദമ്പതികളോടും അവരുടെ മാതാപിതാക്കളോടും വിശേഷങ്ങള്‍ ചോദിച്ചും തമാശ പറഞ്ഞും പൊട്ടിച്ചിരിക്കുന്ന മോഡിയുടെ വീഡിയോയും വാര്‍ത്തയോടൊപ്പം പ്രചരിക്കുന്നുണ്ട്. റോസാപുഷ്പങ്ങളാണ് മോഡി ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത്. നിക്കിനെയും കുടുംബത്തെയും പ്രിയങ്ക മോഡിയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ജോധ്പൂരില്‍ വച്ചു നടന്ന വിവാഹചടങ്ങുകള്‍ക്ക് ശേഷം ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹസത്കാര ചടങ്ങ്.

Exit mobile version