നിര്‍മ്മാണം മണിയന്‍പിള്ള രാജു, നായകന്‍ ആസിഫ് അലി; ‘മഹേഷും മാരുതിയും’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മണിയന്‍ പിള്ളരാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഎസ്എല്‍ ഫിലിം ഹൗസുമായി ചേര്‍ന്ന് മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

കെട്ട്യോളാണെന്റെ മാലാഖയാണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ ആസിഫിന്റെ ചിത്രം. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് കൊവിഡും അനുബന്ധ ലോക്ക്ഡൗണും വന്നത്. ‘രാച്ചിയമ്മ’, എല്ലാം ശരിയാകും, പറന്ന് പറന്ന്, തട്ടും വെള്ളാട്ടം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ആസിഫ് ചിത്രങ്ങള്‍.

Exit mobile version