കാര്യം മാമനൊക്കെയാണ്, പക്ഷേ മാമ എന്ന് വിളിക്കുന്നതിനേക്കാള്‍ ‘ചേട്ടാ’ എന്ന് വിളിക്കുന്നതാണ് മമ്മൂട്ടിക്ക് ഇഷ്ടം; സഹോദരിയുടെ മകന്‍ പറയുന്നു

മലയാള സിനിമയിലെ അറുപത് കഴിഞ്ഞ ചെറുപ്പക്കാരനാണ് മമ്മൂട്ടി. പ്രായമൊക്കെ വെറും നമ്പറല്ലേ എന്ന് ആരാധകരൊന്നടങ്കം മമ്മൂട്ടിയുടെ സൗന്ദര്യത്തെ വാഴ്ത്തി പറയുന്നു. കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയ ഒന്നടങ്കം ആഘോഷമാക്കിയിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം.

സൗന്ദര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരുമില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. മമ്മൂക്കയുടെ സഹോദരനും നടനുമായ ഇബ്രാഹീംകുട്ടിയുടെ മകന്‍ മക്ബൂല്‍ സല്‍മാനും അഭിനയരംഗത്താണ്. എന്നാല്‍ മമ്മൂക്കയുടെ സഹോദരിയുടെ മകന്‍ അഷ്‌കറിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അധികം അറിയില്ല.

മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ സജീവമാണ് അഷ്‌കര്‍. ഒരു ഷോയിലെത്തിയപ്പോഴാണ് പലരും മമ്മൂട്ടിയുടെ അടുത്ത ബന്ധുവാണ് അഷ്‌കര്‍ എന്ന് തിരിച്ചറിയുന്നത് പോലും. തമിഴ് സിനിമയില്‍ സജീവമായ താരം ഇപ്പോള്‍ മലയാള സിനിമകളിലും നിറ സാന്നിധ്യമാണ്.

മമ്മൂട്ടിയെക്കുറിച്ച് അഷ്‌കര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. മമ്മൂട്ടി തന്റെ മാമനാണെന്നും എന്നാല്‍ തനിക്ക് അങ്ങനെ വിളിക്കാന്‍ ചമ്മലാണെന്നും അഷ്‌കര്‍ പറയുന്നു. മാമാ എന്ന് വിളിക്കുന്നതിനേക്കാള്‍ ചേട്ടാ എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും അഷ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ സല്‍മാനെക്കാള്‍ മമ്മൂട്ടിയുമായി പലതിലും സാമ്യത തനിക്കുണ്ടെന്നും അത് പലരും പറയാറുണ്ടെന്നും പറഞ്ഞ താരംആല്‍ബങ്ങള്‍ ചെയ്തു നടന്ന തന്റെ അഭിനയ മോഹം മനസിലാക്കിയ മാമാച്ചി തസ്‌ക്കരവീരന്‍ എന്ന സിനിമയില്‍ അവസരം തന്നുവെന്നും എന്നാല്‍ ഇപ്പോഴും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും ഒന്നെങ്കില്‍ പുറകില്‍ നിന്ന് അല്ലെങ്കില്‍ വാട്‌സ്ആപ്പ് വഴിയാണ് എന്തെങ്കിലും പറയാറുള്ളതെന്നും അഷ്‌കര്‍ പറയുന്നു.

സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്ന സമയത്ത് തനിക്ക് ചീത്തപ്പേര് ഉണ്ടാക്കി തരല്ലെന്നും സിനിമ മേഖലയില്‍ നല്ലതും ചീത്തയുമുണ്ടെന്നും മമ്മൂട്ടി തന്നെ ഉപദേശിച്ചു. കല്പന ചേച്ചിയാണ് തനിക്ക് പേരിന് ഒപ്പം അമ്മയുടെ പേര് ചേര്‍ക്കാന്‍ ആവിശ്യപ്പെട്ടതെന്നും അഷ്‌ക്കര്‍ പറഞ്ഞു. വള്ളികെട്ട്, കൊലമാസ്സ്,മേരെ പ്യാരി ദേശവാസിയോം തുടങ്ങിയവയാണ് താരത്തിന്റെ ചിത്രങ്ങള്‍.

Exit mobile version