ഫഹദ് ഫാസില്‍-മഹേഷ് നാരായണ്‍ ചിത്രം ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു; സെപ്തംബറില്‍ ചിത്രം ആമസോണില്‍

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന പുതിയ ചിത്രം ‘സീ യൂ സൂണ്‍’ ആണ് റിലീസിന് ഒരുങ്ങുന്നത്. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെപ്തംബര്‍ ഒന്നിന് സീ യു സൂണ്‍ ആമസോണ്‍ പ്രൈമില്‍ വീഡിയോ വഴി റിലീസ് ചെയ്യും. ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും.

ഫഹദിനെക്കൂടാതെ ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൂര്‍ണമായും ഐ ഫോണിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മലയാള സിനിമയില്‍ പുതിയൊരു ഫോര്‍മാറ്റ് കൊണ്ടുവരുന്നതിനുള്ള ശ്രമമെന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചുരുങ്ങിയ ടീമിനൊപ്പം ഫഹദ് ഫാസിലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലാണ് പ്രധാനമായും സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ഫഹദ് ഫാസിലാണ്. ഗോപി സുന്ദറിന്റേതാണ് സംഗീത സംവിധാനം. ഫഹദിനെ നായകനാക്കി മഹേഷ് നാരായണന് തന്നെ സംവിധാനം ചെയ്യുന്ന ‘മാലിക്ക്’ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിന് പിന്നാലെ എത്തുന്ന ചിത്രമാണ് ‘സീ യു സൂണ്‍’

Exit mobile version