‘വെയിലു’മായി ഷെയ്ന്‍ നിഗം; ട്രെയിലര്‍ പുറത്തുവിട്ടു

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വെയിലിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവാഗതനായ ശരത് മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആണ് ശരത്.

ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശരത് തന്നെയാണ്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം.

Exit mobile version