ദേശീയ അവാര്‍ഡ് നേടിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നിന്നും ലേഡീ സൂപ്പര്‍സ്റ്റാര്‍ പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍

ആയുഷ്മാന്‍ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടി കൊടുത്ത ‘അന്ധാദുന്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നിന്നും നയന്‍താര പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ കഥാപാത്രമായി മാറാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഈ ചിത്രം നയന്‍താര നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പ്രതിഫലം ഓഫര്‍ ചെയ്തെങ്കിലും താരം ഇത് നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുന്നത് മെര്‍ലാപക ഗാന്ധിയാണ്. എന്‍ സുധാകര്‍ റെഡ്ഡിയും നിഖിത റെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റി വയ്ക്കുകയായിരുന്നു. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. തമിഴില്‍ ചിത്രം ഒരുക്കുന്നത് മോഹന്‍ രാജയാണ്.

ആയുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്‌തേ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘അന്ധാദുന്‍’ 2019ലെ മികച്ച ചിത്രത്തിനും തിരക്കഥക്കും അടക്കമുള്ള ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രം കൂടിയാണ്.

Exit mobile version