പുതിയ ചിത്രവുമായി രാം ഗോപാൽ വർമ്മ മുന്നോട്ട്; ഫസ്റ്റ്‌ലുക്ക് പുറത്ത്

വിവാദ മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിക്ക് എതിരെ ഒരുക്കുന്ന ചലച്ചിത്രവുമായി താൻ മുന്നോട്ടെന്ന് പ്രഖ്യാപിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. ആർജിവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. അർണബ്; ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ആർജിവി തന്നെയാണ് പുറത്ത് വിട്ടത്.

”വേശ്യകൾ മറ്റുള്ളവരുടെ വിനോദത്തിനുവേണ്ടി തുണിയഴിക്കും, അർണബ് തന്റെ വിനോദത്തിനായി മറ്റുള്ളവരുടെയും” ഇതാണ് ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ആർജിവി കുറിച്ചിരിക്കുന്നത്.

‘ദ നാഷൻ വാണ്ടസ് ടു നോയുടെ പിറകിലുള്ള’ സത്യം ഇനി രാജ്യമറിയുമെന്നും ആർജിവി കൂട്ടിച്ചേർത്തു. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയ്ക്കിടെ വാർത്താചർച്ചയ്ക്കിടയിൽ ബോളിവുഡിനെ ഒന്നടങ്കം അർണബ് അവഹേളിച്ചിരുന്നു. ക്രിമിനൽ ബന്ധമുള്ള മേഖലയാണ് ബോളിവുഡെന്ന് അർണബ് ആരോപിച്ചതാണ് ആർജിവിയെ പ്രകോപിപ്പിച്ചത്. ഇതിനുപിന്നാലെയാണ് സിനിമാപ്രഖ്യാപനവുമായി ആർ ജി വി രംഗത്തു വന്നത്.

Exit mobile version