മലയാളത്തില്‍ വീണ്ടും ഒടിടി റിലീസ്; ടൊവിനോയുടെ കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു

മലയാളത്തില്‍ വീണ്ടുമൊരു സിനിമ കൂടി ഒടിടി റിലീസിന് ഒരുങ്ങു. ടൊവിനോ തോമസ് നായകനാകുന്ന കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ് എന്ന ചിത്രമാണ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ് ചര്‍ച്ച നടത്തി.

ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങും എന്ന ആശങ്കയിലാണ് ഓണ്‍ലൈന്‍ റിലീസ് ചെയാന്‍ തീരുമാനിച്ചതെന്ന് ആന്റോ ജോസഫ് പറഞ്ഞു. തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ആന്റോ ജോസഫ് പറഞ്ഞു.

ജിയോ ബേബി ആണ് ചിത്രത്തിന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ടോവിനോടെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധാര്‍ഥ് ശിവ, വിനയ് ഫോര്‍ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒടിടി റിലീസിന് ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ്.

സൂഫിയും സുജാതയുമായിരുന്നു മലയാളത്തില്‍ ആദ്യമായി ഒടിടി റിലീസ് ചെയ്ത ചിത്രം. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത് ജയസൂര്യ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തിയ ചിത്രം മോശമില്ലാത്ത പ്രതികരണം നേടിയിരുന്നു.

Exit mobile version