‘കിച്ചുവില്‍ നിന്നും മമ്മൂവിലേക്ക്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കൃഷ്ണ ശങ്കറിന്റെ മേക്കോവര്‍ ചിത്രങ്ങള്‍

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് കൃഷണ ശങ്കര്‍. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 68 കിലോയില്‍ നിന്നും ശരീരഭാരം 84 ആക്കിയ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘കിച്ചുവില്‍ നിന്നും മമ്മൂവിലേക്ക്’ എന്ന തലക്കെട്ടോടെയാണ് താരം ഈ ചിത്രങ്ങള്‍ പങ്കവെച്ചിരിക്കുന്നത്. ‘തൊബാമ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് താരം ഇത്തരത്തിലൊരു മേക്കോവര്‍ നടത്തിയത്.

മൊഹ്സിന്‍ കാസിം സംവിധാനം ചെയ്ത തൊബാമ 2018ലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ സിനിമാമോഹവുമായി ഓഡീഷനുകളില്‍ പങ്കെടുത്ത് നടക്കുന്ന മമ്മൂ എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്. ഷറഫുദ്ദീന്‍, സിജു വിത്സന്‍ എന്നിവരായിരുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version