സയന്‍സ് ഫിക്ഷനുമായി പ്രഭാസ്; നായികയായി എത്തുന്നത് ദീപിക പദുക്കോണ്‍, സംവിധാനം നാഗ് അശ്വിന്‍

പ്രഭാസിന്റെ നായികയായി ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ എത്തുന്നു. ‘മഹാനടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍. അശ്വിനി ദത്താണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. 2022 ഏപ്രില്‍-മെയ് മാസങ്ങളില്‍ ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഈ ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്നറിന്റെ പോസ്റ്റ് പ്രൊഡക്ഷന് കുറഞ്ഞത് ആറുമാസമെങ്കിലും സമയം വേണ്ടി വരുമെന്നാണ് അശ്വിനി ദത്ത് വ്യക്തമാക്കിയത്. വൈജയന്തി ക്രിയേഷന്‍സ് 300 കോടിയിലധികം മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അതില്‍ ധാരാളം ഗ്രാഫിക്‌സ്, സിജിഐ ജോലികള്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version